2009 മാർച്ച് 13, വെള്ളിയാഴ്‌ച

പ്രവാസികളുടെ വെപ്രാളങ്ങൾ

ഇന്ന് പ്രവാസികളുടെ ഇടയിൽ ഏറ്റവും അധികം ചർച്ച ചെയ്യുന്ന വിഷയം സാമ്പത്തികമാന്ദ്യം തന്നെയാണ്. തമ്മിൽ തമ്മിൽ കാണുമ്പോഴും നാട്ടിൽ നിന്നുള്ള ഫോൺ വിളിയിലും എല്ലാം ‘അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?’ എന്ന ചോദ്യമാണ്. വളരെ അധികം പ്രവാസികൾ ‘ഇന്നു നീ നാളെ ഞാൻ’ എന്ന മട്ടിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. കൈയ്യിൽ നിറയെ പണമുണ്ടായിരുന്ന സമയത്ത് നാട്ടിൽ മണിമാളികകൾ കെട്ടിപ്പൊക്കിയും ജാഡ കാണിച്ചും നടന്നിരുന്ന പ്രവാസികൾ ഇന്ന് എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ്. ഈ അവസ്ഥയ്ക്ക് ഇവരുടെ വീട്ടുകാരും കാരണക്കാർ തന്നെ. വീട്ടിൽ ഒരാൾ വിദേശത്ത് പോയാൽ പിന്നെ വീട്ടിലുള്ളവരുടെ നിലയും വിലയും മാറുന്നു. പണ്ട് നടന്നു പോയിരുന്ന സ്ഥലങ്ങളിലേയ്ക്ക് ഇപ്പോൾ ബസ്സും ഓട്ടോയുമല്ല, കാറ് തന്നെ വേണം ഇല്ലെങ്കിൽ വെയ്റ്റ് പോകില്ലെ. മറ്റൊന്ന്, സ്വർണ്ണത്തിനോടുള്ള ആക്രാന്തം നമ്മുടെ പെണ്ണുങ്ങൾ കുറയ്ക്കുക തന്നെ വേണം. ഈ മാന്ദ്യം എല്ലാവർക്കും പ്രത്യേകിച്ചു പ്രവാസികൾക്ക് ഒരു പാഠമാകട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ