2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

എന്തുകൊണ്ട്‌ കോൺഗ്രസ്സ്‌ മാത്രം!!!!!!!!!.

ഇന്ത്യയിൽ സുസ്ഥിരമായ ഭരണം നടത്താൻ കോൺഗ്രസ്സിനു മാത്രമെ കഴിയുകയുള്ളു എന്ന് കാലം പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. വെറും മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം കൈ പൊക്കാൻ കഴിയുന്ന എൽ ഡി എഫ് എങ്ങിനെ ഇന്ത്യ ഭരിക്കും?. തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കുന്ന മുന്നണികൾ എങ്ങിനെയെങ്കിലും ജയിക്കാനും പറ്റിയാൽ മന്ത്രിസഭയുണ്ടാക്കി സ്വന്തം കീശ വീർപ്പിക്കാനും മാ‍ത്രമായിട്ടുള്ളതാണ്. എത്ര കാലം ഭരിക്കാൻ കഴിയുമെന്നോ ഇനിയും അധികാരത്തിൽ വരുമെന്നോ ഒരു ഉറപ്പുമില്ലാത്ത [ഭാവിയിൽ പാർട്ടി തന്നെ ഉണ്ടാകുമോ എന്നുപോലും] അവർക്ക് ജനങ്ങളെ നോക്കേണ്ട കാര്യമില്ലല്ലോ. പൊട്ടനും കുരുടനും പൂരം കാണാൻ പോയ പോലിരിക്കും അത്.
കേന്ദ്രത്തിൽ ഒറ്റക്കക്ഷി ഭരണം വരേണ്ടകാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു!!!.അത്തരം ഭരണത്തിൽ മാത്രമേ കുറച്ചെങ്കിലും ആത്മാർത്ഥതയും സത്യസന്ധ്യതയും ഉണ്ടാവുകയുള്ളു. അവർക്ക് മറ്റുള്ളവരുടെ ജാതി മത ദേശ ഭാഷ വ്യത്യാസങ്ങളിലുള്ള എതിർപ്പുകൾ തടസ്സമാകുന്നില്ല. ഒരൊറ്റ ഇന്ത്യയ്ക്കു വേണ്ടി ധീരമായി തീരുമാനങ്ങളെടുക്കാൻ അവർക്കു സാധിക്കും. ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന ഒരേഒരു പാർട്ടി കോൺഗ്രസ്സ് മാത്രമാണ്. അതുകൊണ്ടുതന്നെ ഏറ്റവും നല്ല ഭരണം കാഴ്ചവെക്കാൻ കോൺഗ്രസ്സിനു മാത്രമേ കഴിയൂ.
കേരളത്തിൽ എൽ ഡി എഫിനു ചെയ്യുന്ന ഓരോ വോട്ടും എൻ ഡി എ യ്ക്ക് ഭരണത്തിലേറാനുള്ള ചവിട്ടുപടികളാണ്. പുൽകൂട്ടിൽ കിടക്കുന്ന പട്ടികൾ സ്വയം കഴിക്കുകയുമില്ല; പശുവിനെ കഴിക്കാൻ സമ്മതിക്കുകയുമില്ല എന്നുപറഞ്ഞപോലെയാണിത്. പൊതുജനം കഴുതകളല്ല എന്ന് ഇപ്രാവശ്യമെങ്കിലും ഇവർ മനസ്സിലാക്കട്ടെ.