2009 മാർച്ച് 16, തിങ്കളാഴ്‌ച

വിനാശകാലെ വിപരീതബുദ്ധി

സൽ‌സ്വഭാവിയായ ഒരു മന്ത്രിയെ ആണ് മാത്യു ടി തോമസിന്റെ രാജിയിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത്‌. ലാവ്‌ലിൻ കൊളളയടിയും സിപി‌എമ്മിനകത്തെ ചേരിപോരും കാരണം വൻ‌തോതിൽ ഇടിഞ്ഞ ജനപിന്തുണയിൽ, തിരഞ്ഞെടുപ്പിൽ ഏൽക്കാൻ പോകുന്ന കനത്ത പരാജയത്തെ ഘടകകക്ഷികളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള പിണറായിയുടെ തലതിരിഞ്ഞ ബുദ്ധിയല്ലേ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇരിയ്ക്കുന്ന കൊമ്പ് തന്നെയല്ലേ പിണറായി വെട്ടുന്നത്. അഹങ്കാരത്തിന് കൈയ്യും കാലും വച്ചാൽ ഇങ്ങേരെ പോലിരിക്കും.

2009 മാർച്ച് 13, വെള്ളിയാഴ്‌ച

പ്രവാസികളുടെ വെപ്രാളങ്ങൾ

ഇന്ന് പ്രവാസികളുടെ ഇടയിൽ ഏറ്റവും അധികം ചർച്ച ചെയ്യുന്ന വിഷയം സാമ്പത്തികമാന്ദ്യം തന്നെയാണ്. തമ്മിൽ തമ്മിൽ കാണുമ്പോഴും നാട്ടിൽ നിന്നുള്ള ഫോൺ വിളിയിലും എല്ലാം ‘അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?’ എന്ന ചോദ്യമാണ്. വളരെ അധികം പ്രവാസികൾ ‘ഇന്നു നീ നാളെ ഞാൻ’ എന്ന മട്ടിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. കൈയ്യിൽ നിറയെ പണമുണ്ടായിരുന്ന സമയത്ത് നാട്ടിൽ മണിമാളികകൾ കെട്ടിപ്പൊക്കിയും ജാഡ കാണിച്ചും നടന്നിരുന്ന പ്രവാസികൾ ഇന്ന് എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ്. ഈ അവസ്ഥയ്ക്ക് ഇവരുടെ വീട്ടുകാരും കാരണക്കാർ തന്നെ. വീട്ടിൽ ഒരാൾ വിദേശത്ത് പോയാൽ പിന്നെ വീട്ടിലുള്ളവരുടെ നിലയും വിലയും മാറുന്നു. പണ്ട് നടന്നു പോയിരുന്ന സ്ഥലങ്ങളിലേയ്ക്ക് ഇപ്പോൾ ബസ്സും ഓട്ടോയുമല്ല, കാറ് തന്നെ വേണം ഇല്ലെങ്കിൽ വെയ്റ്റ് പോകില്ലെ. മറ്റൊന്ന്, സ്വർണ്ണത്തിനോടുള്ള ആക്രാന്തം നമ്മുടെ പെണ്ണുങ്ങൾ കുറയ്ക്കുക തന്നെ വേണം. ഈ മാന്ദ്യം എല്ലാവർക്കും പ്രത്യേകിച്ചു പ്രവാസികൾക്ക് ഒരു പാഠമാകട്ടെ.

“ഞാനും എത്തി ബൂലോകത്ത്‌.....!!!“

അങ്ങിനെ ഞാനും ബൂലോകത്ത് എത്തിയിരിക്കുന്നു.കുറെ നാളായി ബ്ലോഗ് ഉണ്ടാക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴാണ് അതൊരു കര പറ്റിയത്. ആദ്യം തന്നെ ആദ്യാക്ഷരിയ്ക്ക് ഒരായിരം വലിയ നന്ദികൾ.എന്റെ ഹരിശ്രീ കുറിച്ചത് ആദ്യാക്ഷരി തന്നെ.


നട്ടപാതിരാവരെ കമ്പ്യൂട്ടറിനു മുന്നിൽ കുത്തിയിരിപ്പാണ്. തൊട്ടുപിന്നിൽ ഗിരീശേട്ടന്റെ കൂർക്കം വലി കേൾക്കാം. കടുത്ത കമ്മ്യൂണിസ്റ്റുകാരനും അതിനേക്കാൾ കടുത്ത ഈശ്വരവിശ്വാസിയുമായ ഗിരീശേട്ടൻ. ദിവസവും നാലുപ്രാവശ്യമെങ്കിലും പ്രാർത്‌ഥിക്കും. ചുമരിൽ പതിച്ചിട്ടുള്ള ദൈവങ്ങളെ തൊട്ടു[മാന്തി]നിറുകയിൽ വയ്ക്കുന്നതു കണ്ടാൽ തോന്നും ചുമർ പിന്നിലേയ്ക്ക് മറിഞ്ഞുവീഴുമെന്ന്. പാവം ഉറങ്ങിക്കോട്ടെ. നാളെ; അല്ല, ഇന്നും ജോലിയുണ്ട്. ബാക്കി വരുന്ന പണികൾ തീർക്കാനുള്ള ദിവസമാണ് വെള്ളിയാഴ്ച. ഇനിയൊരാൾ സുന്ദർ സിങ്. പേരു കേട്ട് ആൾ ഒരു സിക്കുകാരനാണെന്ന് തോന്നിയോ? തെറ്റി,ഒരു പാവം മധുരക്കാരൻ. ഇനിയൊരാൾ രാത്രിമുഴുവൻ ബ്ലോഗുണ്ടാക്കാൻ ഇരിക്കുകയും പകൽ മുഴുവൻ ഉറക്കംതൂങ്ങി ജോലിയെടുക്കുകയും ചെയ്യുന്നൊരാൾ. പേരു പറയില്ല;വേണമെങ്കിൽ...............
വെറ്റിലയും, അട്യ്ക്കയും നൂറ്റിഒന്ന് രൂപയും വെച്ചു നമസ്കരിക്കുന്നു....അനുഗ്രഹിയ്ക്കണേ.......ഗുരുക്കളേ.........................!!!!!!!