ഇന്ത്യയിൽ സുസ്ഥിരമായ ഭരണം നടത്താൻ കോൺഗ്രസ്സിനു മാത്രമെ കഴിയുകയുള്ളു എന്ന് കാലം പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. വെറും മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം കൈ പൊക്കാൻ കഴിയുന്ന എൽ ഡി എഫ് എങ്ങിനെ ഇന്ത്യ ഭരിക്കും?. തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കുന്ന മുന്നണികൾ എങ്ങിനെയെങ്കിലും ജയിക്കാനും പറ്റിയാൽ മന്ത്രിസഭയുണ്ടാക്കി സ്വന്തം കീശ വീർപ്പിക്കാനും മാത്രമായിട്ടുള്ളതാണ്. എത്ര കാലം ഭരിക്കാൻ കഴിയുമെന്നോ ഇനിയും അധികാരത്തിൽ വരുമെന്നോ ഒരു ഉറപ്പുമില്ലാത്ത [ഭാവിയിൽ പാർട്ടി തന്നെ ഉണ്ടാകുമോ എന്നുപോലും] അവർക്ക് ജനങ്ങളെ നോക്കേണ്ട കാര്യമില്ലല്ലോ. പൊട്ടനും കുരുടനും പൂരം കാണാൻ പോയ പോലിരിക്കും അത്.
കേന്ദ്രത്തിൽ ഒറ്റക്കക്ഷി ഭരണം വരേണ്ടകാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു!!!.അത്തരം ഭരണത്തിൽ മാത്രമേ കുറച്ചെങ്കിലും ആത്മാർത്ഥതയും സത്യസന്ധ്യതയും ഉണ്ടാവുകയുള്ളു. അവർക്ക് മറ്റുള്ളവരുടെ ജാതി മത ദേശ ഭാഷ വ്യത്യാസങ്ങളിലുള്ള എതിർപ്പുകൾ തടസ്സമാകുന്നില്ല. ഒരൊറ്റ ഇന്ത്യയ്ക്കു വേണ്ടി ധീരമായി തീരുമാനങ്ങളെടുക്കാൻ അവർക്കു സാധിക്കും. ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന ഒരേഒരു പാർട്ടി കോൺഗ്രസ്സ് മാത്രമാണ്. അതുകൊണ്ടുതന്നെ ഏറ്റവും നല്ല ഭരണം കാഴ്ചവെക്കാൻ കോൺഗ്രസ്സിനു മാത്രമേ കഴിയൂ.
കേരളത്തിൽ എൽ ഡി എഫിനു ചെയ്യുന്ന ഓരോ വോട്ടും എൻ ഡി എ യ്ക്ക് ഭരണത്തിലേറാനുള്ള ചവിട്ടുപടികളാണ്. പുൽകൂട്ടിൽ കിടക്കുന്ന പട്ടികൾ സ്വയം കഴിക്കുകയുമില്ല; പശുവിനെ കഴിക്കാൻ സമ്മതിക്കുകയുമില്ല എന്നുപറഞ്ഞപോലെയാണിത്. പൊതുജനം കഴുതകളല്ല എന്ന് ഇപ്രാവശ്യമെങ്കിലും ഇവർ മനസ്സിലാക്കട്ടെ.
2009 ഏപ്രിൽ 13, തിങ്കളാഴ്‌ച
2009 മാർച്ച് 16, തിങ്കളാഴ്‌ച
വിനാശകാലെ വിപരീതബുദ്ധി
സൽസ്വഭാവിയായ ഒരു മന്ത്രിയെ ആണ് മാത്യു ടി തോമസിന്റെ രാജിയിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത്. ലാവ്‌ലിൻ കൊളളയടിയും സിപിഎമ്മിനകത്തെ ചേരിപോരും കാരണം വൻതോതിൽ ഇടിഞ്ഞ ജനപിന്തുണയിൽ, തിരഞ്ഞെടുപ്പിൽ ഏൽക്കാൻ പോകുന്ന കനത്ത പരാജയത്തെ ഘടകകക്ഷികളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള പിണറായിയുടെ തലതിരിഞ്ഞ ബുദ്ധിയല്ലേ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇരിയ്ക്കുന്ന കൊമ്പ് തന്നെയല്ലേ പിണറായി വെട്ടുന്നത്. അഹങ്കാരത്തിന് കൈയ്യും കാലും വച്ചാൽ ഇങ്ങേരെ പോലിരിക്കും.
2009 മാർച്ച് 13, വെള്ളിയാഴ്‌ച
പ്രവാസികളുടെ വെപ്രാളങ്ങൾ
ഇന്ന് പ്രവാസികളുടെ ഇടയിൽ ഏറ്റവും അധികം ചർച്ച ചെയ്യുന്ന വിഷയം സാമ്പത്തികമാന്ദ്യം തന്നെയാണ്. തമ്മിൽ തമ്മിൽ കാണുമ്പോഴും നാട്ടിൽ നിന്നുള്ള ഫോൺ വിളിയിലും എല്ലാം ‘അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?’ എന്ന ചോദ്യമാണ്. വളരെ അധികം പ്രവാസികൾ ‘ഇന്നു നീ നാളെ ഞാൻ’ എന്ന മട്ടിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. കൈയ്യിൽ നിറയെ പണമുണ്ടായിരുന്ന സമയത്ത് നാട്ടിൽ മണിമാളികകൾ കെട്ടിപ്പൊക്കിയും ജാഡ കാണിച്ചും നടന്നിരുന്ന പ്രവാസികൾ ഇന്ന് എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ്. ഈ അവസ്ഥയ്ക്ക് ഇവരുടെ വീട്ടുകാരും കാരണക്കാർ തന്നെ. വീട്ടിൽ ഒരാൾ വിദേശത്ത് പോയാൽ പിന്നെ വീട്ടിലുള്ളവരുടെ നിലയും വിലയും മാറുന്നു. പണ്ട് നടന്നു പോയിരുന്ന സ്ഥലങ്ങളിലേയ്ക്ക് ഇപ്പോൾ ബസ്സും ഓട്ടോയുമല്ല, കാറ് തന്നെ വേണം ഇല്ലെങ്കിൽ വെയ്റ്റ് പോകില്ലെ. മറ്റൊന്ന്, സ്വർണ്ണത്തിനോടുള്ള ആക്രാന്തം നമ്മുടെ പെണ്ണുങ്ങൾ കുറയ്ക്കുക തന്നെ വേണം. ഈ മാന്ദ്യം എല്ലാവർക്കും പ്രത്യേകിച്ചു പ്രവാസികൾക്ക് ഒരു പാഠമാകട്ടെ.
“ഞാനും എത്തി ബൂലോകത്ത്.....!!!“
അങ്ങിനെ ഞാനും ബൂലോകത്ത് എത്തിയിരിക്കുന്നു.കുറെ നാളായി ബ്ലോഗ് ഉണ്ടാക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴാണ് അതൊരു കര പറ്റിയത്. ആദ്യം തന്നെ ആദ്യാക്ഷരിയ്ക്ക് ഒരായിരം വലിയ നന്ദികൾ.എന്റെ ഹരിശ്രീ കുറിച്ചത് ആദ്യാക്ഷരി തന്നെ.
നട്ടപാതിരാവരെ കമ്പ്യൂട്ടറിനു മുന്നിൽ കുത്തിയിരിപ്പാണ്. തൊട്ടുപിന്നിൽ ഗിരീശേട്ടന്റെ കൂർക്കം വലി കേൾക്കാം. കടുത്ത കമ്മ്യൂണിസ്റ്റുകാരനും അതിനേക്കാൾ കടുത്ത ഈശ്വരവിശ്വാസിയുമായ ഗിരീശേട്ടൻ. ദിവസവും നാലുപ്രാവശ്യമെങ്കിലും പ്രാർത്‌ഥിക്കും. ചുമരിൽ പതിച്ചിട്ടുള്ള ദൈവങ്ങളെ തൊട്ടു[മാന്തി]നിറുകയിൽ വയ്ക്കുന്നതു കണ്ടാൽ തോന്നും ചുമർ പിന്നിലേയ്ക്ക് മറിഞ്ഞുവീഴുമെന്ന്. പാവം ഉറങ്ങിക്കോട്ടെ. നാളെ; അല്ല, ഇന്നും ജോലിയുണ്ട്. ബാക്കി വരുന്ന പണികൾ തീർക്കാനുള്ള ദിവസമാണ് വെള്ളിയാഴ്ച. ഇനിയൊരാൾ സുന്ദർ സിങ്. പേരു കേട്ട് ആൾ ഒരു സിക്കുകാരനാണെന്ന് തോന്നിയോ? തെറ്റി,ഒരു പാവം മധുരക്കാരൻ. ഇനിയൊരാൾ രാത്രിമുഴുവൻ ബ്ലോഗുണ്ടാക്കാൻ ഇരിക്കുകയും പകൽ മുഴുവൻ ഉറക്കംതൂങ്ങി ജോലിയെടുക്കുകയും ചെയ്യുന്നൊരാൾ. പേരു പറയില്ല;വേണമെങ്കിൽ...............
വെറ്റിലയും, അട്യ്ക്കയും നൂറ്റിഒന്ന് രൂപയും വെച്ചു നമസ്കരിക്കുന്നു....അനുഗ്രഹിയ്ക്കണേ.......ഗുരുക്കളേ.........................!!!!!!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)